ചൂര്‍ണ്ണിക്കര ഭൂമിതട്ടിപ്പ് ; അറസ്റ്റിലായത് തിരുവഞ്ചൂരിന്‍റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം

കൊച്ചി: ചൂര്‍ണിക്കര ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത അരുണ്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തിനെയെന്ന്. തിരുവഞ്ചൂര്‍ റവന്യൂ മന്ത്രിയായിരിക്കെ രണ്ട് വര്‍ഷത്തോളം ഇയാള്‍ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നു.

വ്യാജ ഉത്തരവില്‍ ലാന്റ് റവന്യൂ കമ്മീഷണറുടെ സീല്‍ പതിപ്പിച്ചത് അരുണായിരുന്നു. വ്യാജ രേഖ ഉണ്ടാക്കുന്നതിലും മറ്റ് പ്രമാണങ്ങളില്‍ സീല്‍ പതിപ്പിക്കുന്നതിനും മുഖ്യ ഇടനിലക്കാരനായ അബുവിനെ സഹായിച്ചിരുന്നത് അരുണായിരുന്നു.

ചൂര്‍ണിക്കരയിലെ ഭൂമി തരം മാറ്റാന്‍ വ്യാജരേഖയുണ്ടാക്കിയത് ഇടനിലക്കാരനായ അബുവാണെന്ന് ഹംസ നേരത്തേ തന്നെ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഒളിവില്‍ പോയ കാലടി ശ്രീഭുതപുരം സ്വദേശി അബുവിനെ ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജരേഖയുണ്ടാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അബു 7 ലക്ഷം രൂപ നല്‍കിയെന്ന് ഹംസ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ വ്യാജരേഖയുണ്ടാക്കിയത് താനാണെന്ന് അബു സമ്മതിച്ചു. അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂട്ടുപ്രതിയായ തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫീസിലെ ജീവനക്കാരന്‍ അരുണിനെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം സ്വഭാവ ദൂഷ്യത്തെത്തുടര്‍ന്ന് ഇയാളെ പുറത്താക്കിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നു.

Top