പാലാ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സര്‍വ്വസജ്ജമാണെന്ന് തിരുവഞ്ചൂര്‍

Thiruvanchoor Radhakrishnan,

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സര്‍വ്വസജ്ജമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രാപ്പകല്‍ സമരം മൂന്നിന് പാലായില്‍ നടത്തുവാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. നാളെ പാലാ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ചേരുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയിട്ടില്ല. യുഡിഎഫിന്റെ യോഗങ്ങള്‍ കൂടിയിട്ടുണ്ട്. ജനങ്ങളുടെ പൂര്‍ണ പിന്തുണയുമുണ്ട്. യുഡിഎഫിന്റെ സംസ്ഥാന കമ്മിറ്റി പാലായിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോള്‍ തന്നെ കോടിയേരി ബാലകൃഷ്ണന്‍ അടിയറവ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അവര്‍ക്ക് ആശങ്കയുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുകയാണ്, തിരുവഞ്ചൂര്‍ വ്യക്തമാക്കി.

Top