തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ മൃദുഹിന്ദുത്വം കൂടിയത് കൊണ്ടാണല്ലോ ഭരണപക്ഷത്തെ എം.എല്‍.എമാര്‍ കൂടിയതെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഭരണപക്ഷത്തിലെ എം.എല്‍.എമാരുടെ തല എണ്ണിയാല്‍ ആരാ മൃദുഹിന്ദുത്വം കാണിച്ചതെന്ന് മനസിലാകും. ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന വാദഗതിയെ പറയാവൂവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആരോഗ്യ വകുപ്പിനെ രണ്ടായി വിഭജിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ആയുവേദ രംഗത്തെ വിദഗ്ധ ഡോക്ടര്‍മാരെ ഒഴിവാക്കി. കോവിഡ് ചികിത്സയ്ക്ക് അലോപതിയെ മാത്രമാക്കിയപ്പോള്‍ ഹോമിയോപതിയെ ഇല്ലാതാക്കി. ആരോഗ്യ വകുപ്പില്‍ ശിതിലീകരണം ഉണ്ടാക്കിയെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.