Thiruvanchur Radhakrishnan

കോട്ടയം: സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യമില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷമായി ധാരാളം നല്ല കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടി സമിതികളില്‍ പറയണം. അല്ലാതെ പരസ്യ പ്രസ്താവന നടത്തുന്നത് ആര്‍ക്കും ഗുണം ചെയ്യില്ലെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.

പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ ചോരയും നീരും നല്‍കിയാണ് കോണ്‍ഗ്രസിനെ വളര്‍ത്തിയത്. അത് ആരും മറക്കരുത്. ഒരു നേതാവും സ്വയംഭൂവാകുന്നില്ല. ജനങ്ങളാണ് നേതാക്കളെ സൃഷ്ടിക്കുന്നത്. പാര്‍ട്ടിയുടെ കാരുണ്യത്തില്‍ ഓരോ സ്ഥാനത്ത് എത്തിയ ശേഷം ആരെയും പുച്ഛിക്കുന്നത് നല്ലതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ പറയാനുള്ള കാര്യങ്ങള്‍ അതാത് വേദിയില്‍ പറയണം. അല്ലാതെ പരസ്യ പ്രസ്താവന നടത്തി ആള്‍ക്കാരെ ഹരം കൊള്ളിക്കാമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top