തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുന:പരിശോധന ഹര്‍ജി നല്‍കുന്ന സാഹചര്യവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണ്ണായകയോഗം ഇന്ന് .ബോര്‍ഡിന് സ്വതന്ത്രമായ തീരുമാനം എടുക്കാം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു . എന്നാല്‍ ശബരിമല വിഷയത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡണ്ടന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി .
തന്ത്രികുടുംബം, പന്തളം കൊട്ടാരം, യോഗക്ഷേമസഭ, അയ്യപ്പസേവാസമാജം, അയ്യപ്പസേവസംഘം എന്നിവരുമായി സമവായ ചര്‍ച്ച വിളിച്ചുകൂട്ടിയെങ്കിലും പുനപരിശോധന ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകാത്ത പശ്ചാത്തലത്തില്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു .തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണ്ണായക യോഗം തിരുവനന്തപുരത്ത് ചേരും.