തിരുവനന്തപുരം: തിരുവോണ ദിവസം ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. അതേസമയം ബാറുകളിലെ മദ്യകൗണ്ടറുകള്‍ പ്രവര്‍ത്തിക്കണോ എന്ന കാര്യം എക്‌സൈസ് വകുപ്പ് ആലോചിക്കുകയാണ്. ഓണത്തിന് കൗണ്ടറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദ്ദം ബാറുടമകള്‍ ശക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
വലിയ വില്‍പ്പന നടക്കുന്ന തിരുവോണ ദിവസം സര്‍ക്കാര്‍ ഔട്ട്ലെറ്റുകള്‍ അടച്ചിടുന്നത് ബാറുകാര്‍ക്ക് കൊള്ളലാഭമുണ്ടാക്കാനാണെന്ന ആക്ഷേപം ശക്തമാണ്. ഔട്ട്ലെറ്റ് ജീവനക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യം പരിഗണിച്ചാണ് തിരുവോണ ദിവസം അവധി നല്‍കുന്നതെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിശദീകരണം.