തൃശൂര്‍: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപ ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പര്‍. അഞ്ചുകോടി രൂപയാണ് രണ്ടാംസമ്മാനം. മൂന്നാം സമ്മാനം രണ്ടു കോടി രൂപ. ടിക്കറ്റ് വില 300 രൂപ.
തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ സംസ്ഥാനതല ടിക്കറ്റ് പ്രകാശനം ജൂലൈ 21ന് രാവിലെ പത്തിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മന്ത്രി വി.എസ്. സുനില്‍കുമാര്‍ ടിക്കറ്റിന്റെ ആദ്യ വില്പന നിര്‍വഹിക്കും. സെപ്റ്റംബര്‍ 19നാണ് നറുക്കെടുപ്പ്.