‘കത്തനാരിലെ കുഞ്ചമന്‍ പോറ്റിയുമായി ഈ കഥാപാത്രത്തിന് ഒരു ബന്ധവുമില്ല’:രാഹുല്‍ സദാശിവന്‍

‘കുഞ്ചമന്‍ പോറ്റി’ എന്ന മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഭ്രമയു?ഗത്തില്‍ കുഞ്ചമന്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കത്തനാര്‍ കഥകളില്‍ ഉള്ളൊരു കഥാപാത്രമാണിത്. ഈ കഥാപാത്രത്തിന്റെ കഥയാകും സിനിമ പറയുന്നതെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.

ഫെബ്രുവരി 15 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഭ്രമയുഗം 22ലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. യു കെ, ഫ്രാന്‍സ്, പോളണ്ട്, ജര്‍മ്മനി ജോര്‍ജിയ, ഓസ്ട്രിയ, മോള്‍ഡോവ, ഇറ്റലി, മാള്‍ട്ട, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഭ്രമയുഗം ജിസിസിയിലും വമ്പന്‍ റിലീസിനാണ് ഒരുങ്ങുന്നത്. യുഎഇ, സൗദ് അറേബ്യ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവടങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ സംഭാഷണ രചന നിര്‍വഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.ഭ്രമയുഗം എന്തുകൊണ്ട് ബ്ലാക് ആന്‍ഡ് വൈറ്റില്‍ എന്ന ചോദ്യത്തിന്, അതാണ് അതിന്റെ ഒരു നോവല്‍റ്റി. ഈ കാലത്ത് ബ്ലാക് ആന്‍ഡ് വൈറ്റില്‍ ഒരു സിനിമ കാണുക എന്നതാണ് അതിന്റെ എക്‌സൈറ്റിംഗ് ഫാക്ടര്‍ എന്നാണ് രാഹുല്‍ മറുപടി നല്‍കിയത്. മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് ഇന്‍ട്രസ്റ്റിംഗ് ആയിട്ട് തോന്നിയെന്നും ഉടന്‍ തന്നെ ചെയ്യാമെന്ന് ഏറ്റുവെന്നും രാഹുല്‍ പറഞ്ഞു.

‘ഭ്രമയുഗം പൂര്‍ണമായും ഫിക്ഷണല്‍ സ്റ്റോറിയാണ്. വേറെ ഒന്നും ഞങ്ങള്‍ അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമന്‍ പോറ്റിയുടെ കഥയല്ല. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും കാണാന്‍ പറ്റുന്ന സിനിമയാണിത്. ചെറുതായിട്ട് ഒരു ഹൊറര്‍ എലമെന്‍സ് ഉണ്ട്. പക്ഷേ ഇതൊരു സസ്‌പെന്‍സ് ത്രില്ലര്‍ എന്നൊക്കെ പറയാം. ഒരു പിരീയ്ഡ് പടമാണ്. അത് ബ്ലാക് ആന്‍ഡ് വൈറ്റില്‍ കണ്ടാല്‍ എക്‌സ്പീരിയന്‍സ് വേറെ ആയിരിക്കും’, എന്നാണ് രാഹുല്‍ സദാശിവന്‍ പറയുന്നത്.’ഭൂതകാലം ഒരു വ്യത്യസ്ത സിനിമയാണ് അത് കണ്ടവര്‍ ഭ്രമയുഗം കൂടുതല്‍ പേടിപ്പിക്കും എന്ന പ്രതീക്ഷയോടെ ആണ് ഇരിക്കുന്നത് എന്നാല്‍ ഇത് അത്തരമൊരു ചിത്രമല്ല, കത്തനാരിലെ കുഞ്ചമന്‍ പോറ്റിയുമായി ഈ കഥാപാത്രത്തിന് ഒരു ബന്ധവുമില്ല’ എന്നാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറയുന്നത്.

Top