ദേഷ്യം പിടിക്കാന്‍ മാത്രമല്ല, സ്‌നേഹിക്കാനുമറിയാം ഈ ഇന്ത്യന്‍ നായകന്

viradddviraddd

കൊല്‍ക്കത്ത : ഇന്ത്യന്‍ ക്രിക്കറ്റിലെ ചൂടന്‍ താരമാണ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയെന്ന് പൊതുവെ ഉയര്‍ന്ന് കേള്‍ക്കുന്ന വാര്‍ത്തയാണ്.

എന്നാല്‍ ഈ ഇന്ത്യന്‍ നായകന് ദേഷ്യം പിടിക്കാന്‍ മാത്രമല്ല സ്‌നേഹിക്കാനുമറിയാമെന്ന് നേരത്തെ തന്നെ തെളിയിച്ചിരുന്നു.

തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ന്യൂസലന്‍ഡ് മൂന്നാം ട്വന്റി-20യ്ക്ക് എത്തിയപ്പോള്‍ കാത്തു നിന്ന കുട്ടികള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയും, ഒപ്പം ഫോട്ടോ എടുത്തും കൊഹ്‌ലി ഈ സ്‌നേഹം കാണിച്ചതാണ്.

എന്നാല്‍ ഇത്തവണ ഒരു മാധ്യമപ്രവര്‍ത്തകനാണ് കൊഹ്‌ലിയുടെ സ്‌നേഹത്തിനും കരുതലിനും സാക്ഷിയായത്.

പരിശീലനത്തിനിടയില്‍ പന്ത് നെറ്റിയില്‍ കൊണ്ട മാധ്യമപ്രവര്‍ത്തകന് അടുത്തേക്ക് കൊഹ്‌ലി ഓടിയെത്തുകയായിരുന്നു.

ഉടനെത്തന്നെ താരം ഇന്ത്യന്‍ ടീം ഫിസിയോയെയും വിളിച്ചു മാധ്യമപ്രവര്‍ത്തകന് ശരിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്തു.

മുഹമ്മദ് ഷമിയെറിഞ്ഞ പന്ത് കൊഹ്‌ലിയുടെ ബാറ്റില്‍ കൊള്ളാതെ മാധ്യമപ്രവര്‍ത്തകന്റെ നെറ്റിയില്‍ ഇടിക്കുകയായിരുന്നു.

Top