ഡോണാള്‍ഡ് മെക്കിന്‍ലി ഗ്ലോവറിന്റെ ദിസ് ഈസ് അമേരിക്ക യൂട്യൂബില്‍ വലിയ തരംഗമായിരുന്നു. അതിനെ കടത്തിവെട്ടുന്ന ഇന്ത്യന്‍ പതിപ്പ് ‘ദിസ് ഈസ് ഹിന്ദുസ്ഥാന്‍’ പുറത്തിറക്കിയിരിക്കുകയാണ് സ്വാതന്ത്രദിനത്തില്‍ കോമഡി ക്ലബ്ബ് ഫാക്ടറി എന്ന യുട്യൂബ് ചാനല്‍.
ഇന്ത്യയിലെ പീഡനങ്ങള്‍, അഴിമതി, പാരിസ്ഥിതി പ്രശ്നങ്ങള്‍, മലിനീകരണം തുടങ്ങിയ അനവധി കാര്യങ്ങളാണ് വീഡിയോ പറയുന്നത്. എപിജെ അബ്ദുല്‍ കലാമിന്റെ വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ദിസ് ഈസ് അമേരിക്ക എന്ന ഗാനത്തിന് ആദ്യ ആഴ്ച തന്നെ 71,012,830 ഓളം കാഴ്ചക്കാരെയാണ് നേടിക്കൊടുത്തത്. തോക്കുകളാല്‍ സൃഷ്ടിക്കപ്പെട്ട അമേരിക്കയാണ് ദി ഈസ് അമേരിക്ക. വംശീയത, തോക്ക് എന്നിങ്ങനെ ഇന്ന് അമേരിക്ക നേരിടുന്ന പ്രശ്നങ്ങളെ ഗാനം പിന്തുടരുന്നു. കറുത്ത വര്ഗ്ഗക്കാരന് ഇന്നും അമേരിക്കയില്‍ നേരിടുന്ന വിവേചനത്തെ ശക്തമായ ഭാഷയിലാണ് ഗ്ലോവര്‍ ആല്‍ബത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.