ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. യുപിയില്‍ ഇത് പുതിയ സംഭവമല്ലെന്ന് അദ്ദേഹം പറഞ്ഞു.
‘യുപിയില്‍ ഒരു സര്‍ക്കാര്‍ സംവിധാനമുണ്ടോ, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്. ആള്‍ക്കൂട്ട മര്‍ദനം, പ്രതിപക്ഷ നേതാക്കളെ കൊലപ്പെടുത്തല്‍, അവര്‍ക്കെതിരെ കേസ് കൊടുക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ നേരത്തേയുണ്ടായിരുന്നു. ഇത് പുതിയതല്ല, യുപിയില്‍ പതിവാണ്’. പൊലീസ് ഒരുഭാഗം മാത്രമാണെന്നും ഭരണകര്‍ത്താവിന്റെ മനോഭാവമാണ് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹത്രാസില്‍ എത്തി യുവതിയുടെ കുടുംബത്തെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യുപി പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്.