ഗോരഖ്പൂര്‍ കൂട്ടമരണം ; ഇന്ത്യ പോലൊരു വലിയ രാജ്യത്ത് ഇതാദ്യ സംഭവമല്ലെന്ന് അമിത് ഷാ

ലക്നോ : ഓക്സിജന്‍ ലഭിക്കാതെ ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ മരിച്ച സംഭവത്തെ നിസാരവല്‍ക്കരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

ഇന്ത്യ പോലൊരു ദേശത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും ഇത് ആദ്യത്തേതല്ലെന്നും അമിത് ഷാ പറഞ്ഞു. രാജി ആവശ്യപ്പെടുക എന്നത് കോണ്‍ഗ്രസിന്റെ ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജന്മാഷ്ടമി വലിയ രീതിയില്‍ ആഘോഷിക്കാന്‍ ആദിത്യനാഥ് നിര്‍ദേശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് സര്‍ക്കാര്‍ ആഘോഷമല്ലെന്നും വ്യക്തികളുടെ വിശ്വാസമാണെന്നും അമിത് ഷാ പ്രതികരിച്ചു. യു.പിയിലെ ജനങ്ങള്‍ക്ക് ഏത് രീതിയിലും അത് ആഘോഷമാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Top