ന്യൂഡല്‍ഹി: ദീര്‍ഘവീക്ഷണത്തോടെയുള്ള പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ വിശദാംശങ്ങള്‍ അറിയിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ മന്ത്രാലയങ്ങളുമായും വിവിധ മേഖലകളിലുള്ളവരുമായും ചര്‍ച്ച ചെയ്ത ശേഷമാണ് പാക്കേജ് പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. സ്വാശ്രയ ഇന്ത്യയ്ക്കായുള്ള പാക്കേജാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒന്നാം മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ തുടര്‍ച്ചയാണ് പുതിയ പാക്കേജ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്ത്യ ശക്തമാകണമെന്നും ഈ പാക്കേജ് സമൂഹത്തിന്റെ സമഗ്ര പുരോഗതിക്കാണെന്നും ധനമന്ത്രി വ്യക്തമാക്കി. ഭൂമി,തൊഴില്‍, ധനലഭ്യത, നിയമം എന്നിവയാണ് സാമ്പത്തിക പാക്കേജിന്റെ ആധാരശിലകളെന്നും മന്ത്രി പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
1..ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നല്‍കും.
2..വായ്പാ കാലാവധി നാലു വര്‍ഷമാക്കും. ഈട് ആവശ്യമില്ല. ഒരു വര്‍ഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയം നല്‍കും.
3..100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ ലഭിക്കുക.
4..45 ലക്ഷം വ്യവസായ സ്ഥാപനങ്ങള്‍ക്ക് വായ്പ ലഭിക്കും.
5.ഒക്ടോബര്‍ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം.
6. 41 കോടി ജനങ്ങൾക്കായി ഇതുവരെ 52,606 കോടി രൂപ നൽകി
7. സൂഷ്മ ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിർവചനം പരിഷ്കരിച്ചു.
8. പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് 2000 കോടി
9. തകർച്ചയിലായ ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ മൂലധനം.
10. പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് വായ്പാ രൂപത്തിലാകും മൂലധനം ലഭിക്കുക
11. വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടവർക്കും തകർച്ചയിലായവർക്കും അപേക്ഷിക്കാം
12. ഒരു കോടി വരെ നിക്ഷേപവും അഞ്ചു കോടി വിറ്റുവരവും ഉള്ള സ്ഥാപനങ്ങള്‍ മൈക്രോ വിഭാഗത്തില്‍ പെടും. 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട എന്ന വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവും ഉള്ള സ്ഥാപനം ഇടത്തരം എന്ന വിഭാഗത്തിലും പെടും.
13. പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് 2000 കോടി
14. തകർച്ചയിലായ ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ മൂലധനം.
15. പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് വായ്പാ രൂപത്തിലാകും മൂലധനം ലഭിക്കുക
16. വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടവർക്കും തകർച്ചയിലായവർക്കും അപേക്ഷിക്കാം
17. സർക്കാർ കരാറുകൾ ആറു മാസം നീട്ടി നൽകും. റെയിൽവേ, റോഡ് ഗതാഗത മന്ത്രാലയം, പിഡബ്ല്യൂഡി തുടങ്ങിയ ഏജൻസികൾക്കാണ് ഇത് ബാധകം. ഭാഗികമായി പൂർത്തിയാക്കിയ കരാറുകളുടെ ബാങ്ക് ഗാരന്റി റിലീസ് ചെയ്യും.