യുവ ബാറ്റ്‌സ്മാന്‍ ബാബര്‍ അസത്തെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ വിരാട് കോഹ്ലി എന്ന് വിശേഷിപ്പിച്ച് ഓസീസ് ഇതിഹാസ താരം മൈക്കല്‍ ക്ലാര്‍ക്ക്. അഫ്ഗാനിസ്ഥാനെതിരായ സന്നാഹ മത്സരത്തില്‍ കമന്ററി പറയുന്നതിനിടെയാണ് മൈക്കല്‍ക്ലാര്‍ക്ക് ബാബര്‍ അസത്തെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ വിരാട് കോഹ്ലി എന്ന് വിശേഷിപ്പിച്ചത്.
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സന്നാഹ മത്സരത്തില്‍ ബാബര്‍ അസം സെഞ്ചുറിയും നേടിയിരുന്നു.മത്സരത്തില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടെങ്കിലും അസമിന്റെ സെഞ്ചുറി നേട്ടം പാകിസ്ഥാന്‍ ആരാധകര്‍ക്ക് വലിയ ആവേശം നല്‍കിയിരുന്നു. ലോകകപ്പിന്‍ മുന്‍പുള്ള അസത്തിന്റെ മിന്നുന്ന പ്രകടനമാണ് ആരാധകരെ ആവേശം കൊള്ളിച്ചത്.