ബോണി കപൂറും അര്‍ജുനും തമ്മില്‍ അകലാനുള്ള കാരണം ഇതാണ്..

ടി ശ്രീദേവിയുടെ മരണശേഷം ബോളിവുഡിലെ ഉത്തമ പുത്രന്‍ എന്നറിയപ്പെടുന്ന അര്‍ജുന്‍ കപൂര്‍ അച്ഛന്‍ ബോണി കപൂറിനെ ആശ്വസിപ്പിക്കാന്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. കൂടാതെ വര്‍ഷങ്ങളായി പിണക്കം സൂക്ഷിച്ചിരുന്ന സഹോദരിമാരായ ജാന്‍വിയേയും ഖുഷിയേയും സ്വന്തം സഹോദരിക്കൊപ്പം തന്റെ കരവലയത്തില്‍ ചേര്‍ത്തിരുന്നു.

അച്ഛന്‍ ബോണി കപൂറുമായി അര്‍ജുന്‍ അകലാനുള്ള കാരണം ശ്രീദേവിയായിരുന്നു. അമ്മ മോണയെ ഉപേക്ഷിച്ച് ശ്രീദേവിയെ വിവാഹം കഴിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. അര്‍ജുന് 11 വയസുള്ളപ്പോഴായിരുന്നു ബോണി കപൂര്‍ മോണയെ വിട്ട് ശ്രീദേവിയെ വിവാഹം കഴിക്കുന്നത്. ശ്രീദേവിയെ ഒരിക്കല്‍ പോലും രണ്ടാനമ്മയായി കാണാന്‍ അര്‍ജുന് സാധിച്ചിരുന്നില്ല. ക്യാന്‍സര്‍ ബാധിച്ച് അമ്മ മോണ മരിച്ചിട്ടും അച്ഛനെ ആശ്രിയിക്കാന്‍ അര്‍ജുനും സഹോദരിയും തയ്യാറായിരുന്നില്ല.

അച്ഛനോട് വരെ മാനസികമായി അകല്‍ച്ചയിലായിരുന്നു താരം. ഇത് പല അഭിമുഖത്തിലും താരം തുറന്നു സമ്മതിച്ചിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്നില്‍ വന്ന മാറ്റത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. എനിക്ക് ഇതിനു ഉത്തരം പറയാന്‍ കഴിയില്ല, അഥവാ പറഞ്ഞാലും അതു വ്യക്തമാക്കാനാവില്ല. ഇത് എന്റെ മാത്രം തീരുമാനമായിരുന്നില്ല. എനിക്കും എന്റെ അനുജത്തി അന്‍ഷുലയ്ക്കും എല്ലാ പിണക്കങ്ങളും അവസാനിപ്പിക്കണമെന്ന് തോന്നുകയായിരുന്നു. അതായിരുന്നു അതിന്റെ ശരിയായ സമയമെന്നും അര്‍ജുന്‍ പറഞ്ഞു.

Top