ടി20 പരമ്പരയില്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണം ഇതാണ്; ധവാന്‍ പറയുന്നു

സ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യ തോല്‍ക്കാനുണ്ടായ കാരണം വ്യക്തമാക്കി ശിഖര്‍ ധവാന്‍. ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം ഫീല്‍ഡിങ്ങിലെ പിഴവാണെന്നാണ് ധവാന്‍ പറയുന്നത്.

മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഓസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 17 ഓവറില്‍ 174 റണ്‍സെടുത്തിട്ടും കളി തോല്‍ക്കുകയായിരുന്നു. 42 പന്തില്‍ 76 റണ്‍സടിച്ച ശിഖര്‍ ധവാന്റെ പ്രകടനമാണ് മത്സരത്തില്‍ വേറിട്ട് നിന്നത്.

എന്നാല്‍, ഓസ്ട്രേലിയന്‍ ഇന്നിങ്സിനിടെ ഇന്ത്യ വരുത്തിയ നിര്‍ണായകമായ പിഴവുകളാണ് കളിയുടെ വഴിത്തിരിവ്. മത്സരത്തിന്റെ നാലാം ഓവറില്‍ കൊഹ്‌ലി ആരോണ്‍ ഫിഞ്ചിന്റെ ക്യാച്ച് വിട്ടുകളിഞ്ഞിരുന്നു. 19 പന്തില്‍ 33 റണ്‍സടിച്ച സ്റ്റോണിസിനെ ഖലീല്‍ അഹമ്മദും വിട്ടു. ഓസ്ട്രേലിയയുടെ ടോപ് സ്‌കോററായ മാക്സ്വെലിനെ റണ്ണൗട്ടൗക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തിയത് കെ എല്‍ രാഹുലാണ്.

Top