ബുല്‍ദാന: മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയില്‍ വേറിട്ടൊരു പ്രവര്‍ത്തിയിലൂടെ ശ്രദ്ധേയമാവുകയാണ് ഒരാള്‍. സൈന്യത്തില്‍ നിന്നും വിരമിച്ചവര്‍ക്ക് സൗജന്യമായി മുടി മുറിച്ചും ഷേവ് ചെയ്തും ശ്രദ്ധ നേടുകയാണ് ബുല്‍ദാനയിലെ ഉദ്ദവ് ഗാഡേക്കര്‍. സൈനികരോട് നല്‍കുന്ന ആദര സൂചകമായാണ് ഇത്തരത്തിലൊരു സേവനം ചെയ്യുന്നതെന്നാണ് ഗഡേക്കര്‍ പറയുന്നത്.
കൂടാതെ, മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലെ കല്‍വാഡ എന്ന ചെറു ഗ്രാമത്തില്‍ സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ തന്നെയുണ്ട് ഗഡേക്കര്‍. നമുക്ക് വേണ്ടി ജീവന്‍ പോലും നല്‍കാന്‍ തയ്യാറാകുന്നവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും അവരോടുള്ള ആദര സൂചകമായാണ് താന്‍ ഈ പ്രവര്‍ത്തി ചെയ്യുന്നതെന്നും ഗഡേക്കര്‍ പറയുന്നു.
തന്റെ സേവനം സൈനികര്‍ക്ക് മാത്രമായി ഒതുക്കാന്‍ ഗഡേക്കര്‍ തയ്യാറല്ല. തന്റെ കടയില്‍ എത്തുന്ന കണ്ണുകാണാത്തവര്‍ക്കും വീടില്ലാത്തവര്‍ക്കുമൊക്കെ സേവനം നല്‍കുന്നതിന് ഗഡേക്കര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഈ ഗ്രാമത്തില്‍ എത്തുമ്പോഴെല്ലാം ഗഡേക്കറുടെ കടയില്‍ എത്തുമെന്നും മുന്‍ സൈനികനും ഗഡേക്കറിന്റെ ഉപഭോക്താക്കളില്‍ ഒരാളുമായ ഭഗവാന്‍ കാളി പറയുന്നു.