പിണറായി സര്‍ക്കാറിനെതിരെ പോരാടുന്ന സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വത്തെ സംബന്ധിച്ച് , പിണറായിയുമൊത്ത് ഡല്‍ഹിയില്‍ സമരം നടത്തുന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഉള്ളത്. ലീഗിലെ ഒരു വിഭാഗത്തിനും ഇതേ അഭിപ്രായം തന്നെയാണുള്ളത്. എന്നാല്‍ , ലീഗിലെ മറുവിഭാഗത്തിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. മോദി സര്‍ക്കാറിനെതിരായ സമരത്തില്‍ നിന്നും യു.ഡി.എഫ് വിട്ടു നില്‍ക്കുന്നത് , ഇടതുപക്ഷത്തിനാണ് ആത്യന്തികമായി ഗുണം ചെയ്യുക എന്നതാണ് , ഈ വിഭാഗത്തിന്റെ വാദം.
ഇന്ത്യാ മുന്നണിയിലെ ഘടക കക്ഷികളാണ് ഇടതുപക്ഷവും യു.ഡി.എഫും എന്നതിനാല്‍ , ഡല്‍ഹി സമരത്തില്‍ പങ്കെടുത്തില്ലങ്കില്‍ അത്… ഇന്ത്യാ സഖ്യത്തിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുമെന്ന ആശങ്ക , കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിനുമുണ്ട്. ഇക്കാര്യം ദേശീയ നേതാക്കള്‍ ചൂണ്ടിക്കാട്ടിയെങ്കിലും , അതൊന്നും അംഗീകരിക്കാന്‍ കേരള ഘടകം തയ്യാറായിട്ടില്ല. കോണ്‍ഗ്രസ്സിന് ഏറ്റവും കൂടുതല്‍ ലോകസഭ അംഗങ്ങളെ സംഭാവന ചെയ്ത സംസ്ഥാനമായതിനാല്‍ , കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ തീരുമാനം അംഗീകരിക്കാന്‍ , ദേശീയ നേതൃത്വവും നിര്‍ബന്ധിതമായിരിക്കുകയാണ്. യു.ഡി.എഫിന്റെ ഈ നിലപാട് ഇടതുപക്ഷത്തെ സംബന്ധിച്ച് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യും.(വീഡിയോ കാണുക)