യാത്രയിലും ഓണം ആഘോഷിച്ച് പാസഞ്ചറിലെ ഈ കൂട്ടുകെട്ട്

കൊച്ചി : വ്യത്യസ്തമായി ട്രെയിനില്‍ യാത്രക്കാരുടെ ഓണാഘോഷം. കൊല്ലം-എര്‍ണാകുളം പാസ്സഞ്ചറിലാണ് ഒന്നാമത്തെ കമ്പാര്‍ട്ടുമെന്റിലെ സ്ഥിരം യാത്രക്കാരായ കുറച്ചു പേര്‍ ചേര്‍ന്ന് ഓണാഘോഷം സംഘടിപ്പിച്ചത്.

കൊട്ടും മേളവും, മാവേലിയും, പൂക്കളങ്ങളുവുമെല്ലാം ട്രെയിനിലെ കുറഞ്ഞ സ്ഥലത്തിന് പരിധി കല്‍പ്പിച്ച എന്നതാണ് ഇവരുടെ ആഘോഷത്തിന് മാറ്റു കൂട്ടിയത്.

റയില്‍വേയുടെ അനുമതിയോടെ, ഓണത്തിന്റെ എല്ലാ തനിമയോടും കൂടി നടത്തിയ ആഘോഷത്തിന് മറ്റു യാത്രക്കാരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

വര്‍ഷങ്ങളായി യാത്ര ചെയ്യുന്ന ഇവര്‍ തങ്ങളുടെ യാത്രയ്‌ക്കൊപ്പം എല്ലാ ആഘോഷങ്ങളും ഉത്സവമാക്കി മാറ്റുകയാണ്.

റിപ്പോര്‍ട്ട് : ജ്യോതിലക്ഷ്മി മോഹന്‍

Top