കുവൈറ്റ് : ഇത്തവണ രാജ്യത്തിന് പുറത്തുനിന്ന് അധ്യാപകരെ നിയമിക്കുന്നത് നിര്‍ത്തിവെയ‍്ക്കാന്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാദേശികമായി തന്നെ അധ്യാപക നിയമനങ്ങള്‍ നടത്താനാണ് അധികൃതരുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
നിലവില്‍ അധ്യാപകരുടെയും അഡ്‍മിനിസ്ട്രേറ്റീവ് ജീവനക്കാരുടെയും കുറവുള്ള സ്ഥലങ്ങളില്‍ സ്വദേശികളെയോ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരെയോ അല്ലെങ്കില്‍ ഇപ്പോള്‍ രാജ്യത്തുള്ള പ്രവാസികളെയോ നിയമിക്കാനുള്ള നിര്‍ദേശം നല്‍കിയതായാണ് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്. ഈ അധ്യയന വര്‍ഷം വിദേശത്ത് നിന്ന് അധ്യാപകരെ നിയമിക്കാന്‍ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്.