പുതിയ അപ്‌ഡേറ്റുമായി ഗൂഗിള്‍ ക്രോം ; ലാപ്ടോപ്പിന്റെ ബാറ്ററി ദൈര്‍ഘ്യം കൂട്ടാം

ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോം നിങ്ങളുടെ ലാപ്ടോപ്പിലെ വലിയൊരു ശതമാനം റാം സ്‌പെയിസ് ഉപയോഗിക്കുന്നതോടൊപ്പം തന്നെ അതിലെ ബാറ്ററിയും വലിയ രീതിയില്‍ വലിക്കാറുണ്ട്. ഏറെ കാലമായി നിലനില്‍ക്കുന്ന ഈ പ്രശ്നത്തിന് ഒടുവില്‍ പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍.
പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ ലാപ്ടോപ്പിന്റെ ബാറ്ററി ദൈര്‍ഘ്യം രണ്ട് മണിക്കൂറെങ്കിലും അധികമായി ലഭിക്കും.

ദി വിന്‍ഡോസ് ക്ലബ്ബിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ബാക്ക്ഗ്രൗണ്ട് ടാബിന്റെ അനാവശ്യ ജാവ സ്‌ക്രിപ്റ്റ് ടൈമറുകളും ട്രാക്കറുകളും ഷട്ട്ഡൗണ്‍ ചെയ്യുന്നതോടെ ക്രോമിലെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കും. എന്നാല്‍ യൂട്യൂബ് പ്ലേ ചെയ്യുമ്പോള്‍ ഈ രീതി അത്രത്തോളം വിജയകരമല്ലെന്നാണ് ദി വിന്‍ഡോസ് ക്ലബ് വെബ്സൈറ്റ് പറയുന്നത്. പരീക്ഷണ ഘട്ടത്തില്‍ 36 ബാക്ക്ഗ്രൗണ്ട് ടാബുകളാണ് പുതിയ ഒരു ടാബിനൊപ്പം റണ്‍ ചെയ്തത്.

എന്നാല്‍ ഈ അപ്ഡേറ്റ് അടുത്ത തന്നെ ഉണ്ടാവില്ല. നിലവില്‍ ഈ സംവിധാനം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഇത് ചിലപ്പോള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയില്ലെന്നും വരാം. ഈ സംവിധാനം നിലവില്‍ വന്നാല്‍ സഫാരി, മൈക്രോസോഫ്റ്റ് എഡ്ജ് പോലുള്ള ബ്രൗസറുകളില്‍ നിന്നും മുന്നേറാന്‍ ക്രോം ബ്രൗസറിന് സാധിക്കും.

Top