ഇന്ത്യ വിടാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

 

ഡല്‍ഹി: ഇന്ത്യയില്‍ വില്‍പ്പനയും, നിര്‍മ്മാണവും അവസാനിപ്പിക്കാനൊരുങ്ങി മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍. ഉപഭോക്താക്കള്‍ കുറഞ്ഞതോടെയാണ് തീരുമാനം. ഇതോടെ രണ്ടായിരത്തോളം തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമാകുക. രാജ്യത്ത് നിലവിലുള്ള കമ്പനിയുടെ ഡീലര്‍മാര്‍ക്ക് ഏകദേശം 130 കോടിയുടെ നഷ്ടമാണ് ഉണ്ടാകുക. നിലവില്‍ ഹാര്‍ലി ഡേവിഡ്സണിന് 35 ഡീലര്‍മാരാണ് ഉള്ളത്.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന നാലാമത്തെ വാഹന ബ്രാന്റാണ് ഹാര്‍ലി. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേര്‍സ് അസോസിയേഷനാണ് ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയില്‍ നിര്‍മ്മാണവും, വില്‍പ്പനയും അവസാനിപ്പിക്കുന്നതായി അറിയിച്ചത്.

Top