ഈ വർഷത്തെ ജനപ്രീയ ഇമോജി ദാ ഇതാണ്

സോഷ്യല്‍ മീഡിയയുടെ അതിപ്രസരം ദൈംനംദിന ജീവിതത്തില്‍ വന്നതോടെ ആളുകള്‍ തമ്മിലുള്ള സംഭാഷണം കുറഞ്ഞു. എല്ലാവരും ഫേസ്ബുക്ക്, വാട്‌സാ ആപ്പ് തുടങ്ങിയ ജനപ്രീയ മാധ്യമങ്ങളിലൂടെയാണ് ഇന്ന് പരസ്പരം ആശയവിനിമയം നടത്തുന്നത്. ആദ്യകാലങ്ങളില്‍ ഇത്തരം സോഷ്യല്‍ മീഡിയാസിലൂടെ ടെസ്റ്റ് മെസേജുകള്‍ അയച്ചാണ് പരസ്പരം ആശയവിനിമയം നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇമോജികളിലൂടെയാണ് ആളുകള്‍ ആശയവിനിമയം നടത്തുന്നത്.

ദേഷ്യം, സങ്കടം,സന്തോഷം,വികാരങ്ങള്‍ എന്തായാലും അത് ഇമോജികളിലൂടെ നമുക്ക് ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നു. ടെക്സ്റ്റ് മെസേജിനേക്കാള്‍ വളരെ എളുപ്പത്തില്‍ നമ്മുടെ സന്ദേശം ഇമോജികള്‍ കൈമാറും. രസകരമായ ആശയവിനിമോയപാധിയായതിനാല്‍ ആളുകല്‍ക്കിടിയില്‍ ഇമോജികള്‍ക്ക് വളരെ പെട്ടെന്നു തന്നെ പ്രചാരം ലഭിച്ചു.

വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുഖം (ഫെയ്‌സ് വിത്ത് ടിയേഴ്‌സ് ഓഫ് ജോയ്) എന്നാണ് ഇമോജിക്ക് ഒക്‌സ്‌ഫോര്‍ഡ് നല്‍കിയിരിക്കുന്ന അര്‍ത്ഥം. വാട്‌സ് ആപ്പിലാണ് ഇമോജികള്‍ വ്യാപാകമായി ഉപയോഗിക്കുന്നത്.

1990 കള്‍ മുതല്‍ തന്നെ ഇമോജികള്‍ പ്രചാരത്തില്‍ ഉണ്ടെങ്കിലും 2015 ലാണ് ഇമോജികള്‍ക്ക് പ്രാധാന്യം ലഭിച്ചത്. ഇമോജികളുടെ അര്‍ഥവും അന്തരാര്‍ഥവും അറിയാത്തവര്‍ ചുരുക്കമാണ്. എല്ലാവര്‍ക്കും കാണും ഇഷ്ടമുളള ഒരു ഇമോജി. ദീപിക പദുകോണിന്റെ poo’ ഇമോജിയും കത്രീനയുടെ മഴവില്ല് ഇമോജിയുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ 2019ലെ ജനപ്രിയ ഇമോജി ഏതാണെന്ന് അറിയാമോ?


ഹൃദയത്തിന്റെ പടമുളള ചിരിക്കുന്ന ഇമോജിയാണ് ഈ വര്‍ഷത്തെ താരം. ഈ വര്‍ഷത്തെ ജനപ്രിയ ഇമോജിയാണിത്. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് ഈ ഇമോജിക്കാണ്.

Top