ജനകീയ ഭക്ഷണ ശാല തുടങ്ങിയിട്ട് ഇപ്പോള്‍ ആറുമാസം പിന്നിടാന്‍ പോകുകയാണ്. ഈ ആറുമാസക്കാലം ഇരുനൂറ്റിയമ്പതോളം കിടപ്പ് രോഗികള്‍ക്ക് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം എത്തിക്കുന്നുണ്ട്. പിന്നെ ആയിരത്തിലേറെ പേര്‍ക്ക് ദിവസവും ഭക്ഷണ ശാലയില്‍ നിന്ന് ഭക്ഷണം. കഴിഞ്ഞ ദിവസം സെന്റ് മൈക്കിള്‍സ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നിറങ്ങി സീതാറാം യച്ചൂരിയോടൊപ്പം ജനകീയ ഭക്ഷണശാലയിലേക്കാണ് തോമസ് ഐസക് പോയത്. ഭക്ഷണശാലയുടെ കഥ കേട്ടപ്പോള്‍ സന്ദര്‍ശക പുസ്തകത്തില്‍ യച്ചൂരി കുറിച്ചു ‘വിശപ്പുരഹിത കേരളത്തിലേക്കുള്ള ചൂണ്ടു പലകയാണ് ഈ ഭക്ഷണശാല’.
ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലും ഇവിടെ നിന്ന് ഭക്ഷണം എത്തിക്കുന്നുണ്ട്. ഏതു ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം ഇല്ല എന്ന് പറഞ്ഞാലും ഭക്ഷണം എത്തിക്കും. വിശപ്പുരഹിത കേരളത്തിനു സര്‍ക്കാര്‍ നല്‍കുന്ന മാതൃകയാണിതെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സെന്റ് മൈക്കിള്‍സ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നിറങ്ങുമ്പോള്‍ സീതാറാം യെച്ചൂരിയോട് ഞാന്‍ പറഞ്ഞു . ആര്‍ക്കു വേണമെങ്കിലും ആവശ്യം പോലെ ഭക്ഷണം കഴിക്കാം . കീശയില്‍ ഉള്ളതുപോലെ കൊടുത്താല്‍ മതി . രണ്ടും നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം . ഇങ്ങനെ ഒരു കട കാണണോ? എന്റെ കടംകഥയില്‍ അദ്ദേഹം കൊത്തി , അങ്ങിനെ സീതാറാം യെച്ചൂരി മാത്രമല്ല , ബേബി , ഗോവിന്ദന്‍ മാഷ്, കെ എന്‍ ബാലഗോപാല്‍, നാസര്‍ . സി എസ് സുജാത, സി ബി ചന്ദ്രബാബു തുടങ്ങിയ സി പി എം നേതാകള്‍ എല്ലാം ഒരു സംഘമായി ജനകീയഭക്ഷണ ശാലയില്‍ എത്തി. ഉച്ചയ്ക്കത്തെ കടലയുടെ ബാക്കി തിന്നപ്പോഴേക്കും കപ്പയും ചേമ്പും പുഴുങ്ങിയതും മീന്‍കറിയും എത്തി . ജനകീയഭക്ഷണശാലയുടെ കഥ കേട്ട് വലിയ ഉല്‍സാഹത്തില്‍ ആയിരുന്നു സീതാറാം യെച്ചുരി . സന്ദര്‍ശകബുക്കില്‍ അദ്ദേഹം എഴുതി, വിശപ്പു രഹിത കേരളത്തിലേക്കുള്ള ചൂണ്ടു പലകയാണ് ഈ ഭക്ഷണശാല .
ജനകീയ ഭക്ഷണ ശാല തുടങ്ങിയിട്ട് ഇപ്പോള്‍ ആറുമാസം പിനിടാന്‍ പോകുകയാണ് . ഈ ആറുമാസക്കാലം ഇരുനൂറ്റിയമ്പതോളം കിടപ്പ് രോഗികള്‍ക്ക് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം എത്തിക്കുന്നു . പിന്നെ ആയിരത്തിലേറെ പേര്‍ക്ക് ദിവസവും ഭക്ഷണ ശാലയില്‍ നിന്ന് ഭക്ഷണം . മഴയും വെള്ളപ്പൊക്കവും വന്നതോടെ ഭക്ഷണത്തിനു പണം നല്കാന്‍ ഇല്ലാത്തവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട് . അത് സംഭാവനപ്പെട്ടിയില്‍ നോക്കിയാല്‍ മനസിലാവും. പക്ഷെ പലരും തങ്ങളുടെ കുടുംബത്തിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഓര്‍മ്മ ദിനങ്ങളില്‍ ഭക്ഷണത്തിനു സ്പോണ്സര്‍ഷിപ്പ് നല്‍കും . പിന്നെ പുതിയ ഒരു വരുമാന ഇനം വന്നിട്ടുണ്ട്. പഞ്ചായത്തുകളും ട്രേഡ് യുണിയനുകളും സംഘടനകളും സ്വകാര്യവ്യക്തികളും ജനകീയഭക്ഷണശാലയില്‍ നിന്ന് ഓര്‍ഡര്‍ നല്‍കുന്നത് പതിവായിട്ടുണ്ട്. ചുരുക്കത്തില്‍ ഒരു കാറ്ററിംഗ് സര്‍വീസ് വളര്‍ന്നു വരുന്നുണ്ട് ഇവ രണ്ടും കൂടി ചേരുമ്പോള്‍ കടയിലെ സംഭാവനയും ചെലവും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന വിടവ് നികത്തി പോകുന്നു
ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം എത്തിക്കുന്നു . ഏതു ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം ഇല്ല എന്ന് പറഞ്ഞാലും ഭക്ഷണം എത്തിക്കും. കഴിഞ്ഞ ദിവസം ഞങ്ങള്‍ എല്ലാവരും കൂടി എത്തുമ്പോള്‍ ഇതിനായി വാങ്ങിയിട്ടുള്ള അരിയുടെയും പലവ്യഞ്ജനങ്ങളുടെയും വലിയൊരു കൂന ഭക്ഷണശാലയുടെ നടുക്ക് വഴിമുടക്കി ഉണ്ടായിരുന്നു. വിശപ്പുരഹിത കേരളത്തിനു മാര്‍ഗ്ഗം സര്‍ക്കാര്‍ നടത്തുന്ന തമിഴ്നാട്ടിലെ അമ്മ ഹോട്ടലോ കര്‍ണ്ണാടകയിലെ ഇന്ദിര കാന്റീനോ അല്ല. പാതിരപ്പള്ളിയിലെ സ്നേഹജാലകം ജനകീയഭക്ഷണശാലയും ജനകീയഅടുക്കളയും ചേര്‍ത്തലയിലെ സ്വാന്തനവുമാണ്.