തൊടുപുഴയിൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവം; അരുൺ ആനന്ദ് റിമാന്‍ഡില്‍

തൊ​ടു​പു​ഴ: തൊടുപുഴയിൽ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്ര​തി അ​രു​ണ്‍ ആ​ന​ന്ദി​നെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് ഇ​യാ​ളെ ഇ​ടു​ക്കി കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്. നേ​ര​ത്തെ, കു​ട്ടി​യെ ലൈം​ഗി​ക​മാ​യും പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ര്‍​ന്ന് ഇ​യാ​ള്‍​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​വും കേ​സെ​ടു​ത്തി​രു​ന്നു. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ പ്രതി ഏഴ് വയസുകാരനെ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് പൊലീസ് പറയുന്നു.

പ്രതിയെ ഇവർ താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. വീട്ടിൽ വച്ച് കുട്ടിയെ മ‍ർദ്ദിച്ചതും ഭിത്തിയിലിടിച്ചതുമെല്ലാം പ്രതി പൊലീസിനോട് വിശദീകരിച്ചു. ഇളയ കുട്ടിയെ മർദ്ദിച്ചതിന് ഇയാൾക്കെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതി മയക്ക് മരുന്നിന് അടിമയാണെന്നാണ് നിഗമനം. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Top