തൊടുപുഴ: തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായി ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയ്‌ക്കെതിരെയും കേസെടുക്കും.
കുട്ടികള്‍ക്കെതിരെയുള്ള ക്രൂരതയ്ക്ക് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 ആം വകുപ്പ് പ്രകാരം കേസെടുക്കുവാനാണ് ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ അമ്മയുടെ കാമുകന്‍ അരുണ്‍ ആനന്ദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.