തൊടുപുഴ: തൊടുപുഴയില്‍ മകളുമായി ബന്ധം പുലര്‍ത്തിയ യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. അച്ചന്‍കവല സ്വദേശി സിയാദ് കോക്കറാണ് (38) കൊല്ലപ്പെട്ടത്. പ്രതി വെങ്ങല്ലൂര്‍ സ്വദേശി സിദ്ദിഖ് ഒളിവിലാണ്.
സിദ്ധിക്കിന്റെ വിവാഹിതയായ മകളുമായി ബന്ധം പുലര്‍ത്തിയ സിയാദ് രാത്രി വീട്ടിലെത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.