കൊച്ചി: ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരോ മുന്‍മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി ഇന്ന് പരിഗണിക്കുക.
നേരത്തേ, ജസ്റ്റീസുമാരായ എ.എം.ഖാന്‍വില്‍ക്കറും, എ.എം.സാപ്രെയും വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ ബെഞ്ചിന് മുന്നില്‍ ഹര്‍ജി പരിഗണിക്കുന്നത്.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നതുള്‍പ്പെടെയുള്ള തുടങ്ങിയ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നും, ആലപ്പുഴ ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നുമാണ് തോമസ് ചാണ്ടിയുടെ ആവശ്യം.