ആലപ്പുഴ : മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന് നികുതി ഇളവ് നല്‍കാനാകില്ലെന്ന് ആലപ്പുഴ നഗരസഭ. അനധികൃത കെട്ടിടങ്ങള്‍ക്ക് നഗരസഭ ചുമത്തിയ പിഴ വെട്ടിക്കുറയ്ക്കണമെന്ന സര്‍ക്കാരിന്റെ നിര്‍േദശമാണ് നഗരസഭ തള്ളിയത്. കമ്പനിക്ക് വേണമെങ്കില്‍ ട്രൈബ്യുണലിനെ സമീപിക്കാം. എന്നാല്‍ നഗരസഭയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ വ്യക്തമാക്കി. റിസോര്‍ട്ടിന്റെ ലൈസന്‍സ് രണ്ട് മാസത്തേക്ക് കൂടി നീട്ടാനും നഗരസഭ തീരുമാനിച്ചു.
2.71 കോടി രൂപ നികുതി അടയ്ക്കാനായിരുന്നു നഗരസഭയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇതിനെിരെ തോമസ് ചാണ്ടിയുടെ കമ്പനി സര്‍ക്കാരിന് അപ്പീല്‍ നല്‍കി. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ പിഴത്തുക വെട്ടിക്കുറച്ചു. 35 ലക്ഷം രൂപ വാങ്ങിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനെയാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ നഗരസഭ എതിര്‍ത്തത്.
ലേക് പാലസ് റിസോര്‍ട്ടിലെ 10 കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും അനധികൃതമാണെന്നും 22 കെട്ടിടങ്ങളില്‍ വിസ്തീര്‍ണ്ണത്തില്‍ കുറവ് ഉണ്ടെന്നും ആലപ്പുഴ നഗരസഭ നേരത്തെ കണ്ടെത്തിയിരുന്നു.