തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണം; മുന്‍ കലക്ടര്‍ക്കെതിരെ പ്രാഥമിക അന്വേഷണം

Thomas chandy

കോട്ടയം: മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് എം പി ഫണ്ട് ഉപയോഗിച്ച് നിലം നികത്തി റോഡ് നിര്‍മ്മിച്ച കേസില്‍ ആലപ്പുഴ മുന്‍ കലക്ടര്‍ എം. പത്മകുമാറിനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് എംപി ഫണ്ട് ഉപോയോഗിച്ച് നിലം നികത്തി നിര്‍മിച്ച റോഡ് കലക്ടര്‍ നിയമവിരുദ്ധമായി സാധൂകരിച്ച് നല്‍കിയെന്നാണ് കേസ്. ഈ കേസില്‍ മൂന്നാം പ്രതിയാണ് തോമസ് ചാണ്ടി.

Top