തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ വിഷയം ചര്‍ച്ച ചെയ്യാതെ മന്ത്രിസഭാ യോഗം.
ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിയമോപദേശം ലഭിച്ചാല്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യോഗത്തില്‍ തോമസ് ചാണ്ടി വിഷയമേ ചര്‍ച്ചയായില്ല.
ജനജാഗ്രതാ യാത്രക്കിടെ കയ്യേറ്റം തെളിയിക്കാന്‍ വെല്ലുവിളി മുഴക്കിയ തോമസ് ചാണ്ടിയും കാനം രാജേന്ദ്രനും ഇന്നലെ മുതല്‍ക്കേ പരോക്ഷ ഏറ്റുമുട്ടല്‍ തുടങ്ങിയിരുന്നു. മാര്‍ത്താണ്ഡം കായലിലെ ഭൂമിയിലേക്കുള്ള വഴി ഇനിയും നികത്തുമെന്നു മന്ത്രി തോമസ് ചാണ്ടി ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.