തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം ; കളക്ടറുടെ റിപ്പോര്‍ട്ട് റവന്യൂമന്ത്രി ഇന്ന് പരിശോധിക്കും

thomas-chandy

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ഭൂമി കയ്യേറ്റ ആരോപണങ്ങളില്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റവന്യൂമന്ത്രി ഇന്ന് പരിശോധിക്കും.

മന്ത്രിയുടെ അഭിപ്രായംകൂടി രേഖപ്പെടുത്തിയശേഷം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറാനാണ് സാധ്യത.

തുടര്‍ നടപടികളില്‍ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും എന്നാണ് റിപ്പോര്‍ട്ടിനെക്കുറിച്ച് റവന്യൂമന്ത്രി നല്‍കിയ വിശദീകരണം.

അതേസമയം, തോമസ് ചാണ്ടിയുടെ രാജിക്കായി പ്രതിപക്ഷം നീക്കം ശക്തമാക്കുന്നുണ്ട്.

Top