പന്ത് മുഖ്യമന്ത്രിയുടെ ക്വാര്‍ട്ടില്‍ ; ചാണ്ടി രാജിവെയ്ക്കുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

thomas chandy

തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ എല്‍.ഡി.എഫ് ചുമതലപ്പെടുത്തി.

മുന്നണി യോഗ തീരുമാനപ്രകാരം മുഖ്യമന്ത്രിയാകും ഇനി തീരുമാനമെടുക്കുക.

തോമസ് ചാണ്ടി സ്വമേധയാ രാജി വെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് മന്ത്രിസഭയില്‍ നിന്നും പുറത്താക്കുമെന്നാണ് അറിയുന്നത്. രാജി കാര്യത്തില്‍ ഉടനെ തീരുമാനം അറിയിക്കണമെന്ന് എന്‍സിപി നേതൃത്വത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം തോമസ് ചാണ്ടിയുടെ രാജി ഉടനെ ഉണ്ടാകുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചു. തീരുമാനം ഇടതുമുന്നണി കണ്‍വീനര്‍ പറയുമെന്നാണ് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടത്.

സിപിഐയുടെ ആവശ്യങ്ങൾ അംഗീകരിച്ചോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ‘ഹാപ്പിയാണ്’ എന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.

ഹൈക്കോടതിയിലെ കേസുകളില്‍ തീരുമാനം ആയതിനുശേഷം മാത്രം മതി രാജിയെന്നായിരുന്നു എന്‍സിപിയുടെ നിലപാട്.

രാജിക്കാര്യം തീരുമാനിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് മുന്നണി യോഗത്തില്‍ എന്‍സിപി ആവശ്യപ്പെട്ടിരുന്നു.

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് തോമസ് ചാണ്ടി ഇടത് മുന്നണി യോഗത്തില്‍ പറഞ്ഞു.

Top