ആലപ്പുഴ: തോമസ് ചാണ്ടി കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി. മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടിയാണ് റവന്യൂവകുപ്പ് തുടങ്ങിയത്. കയ്യേറ്റം സ്ഥിരീകരിച്ച് സര്‍വേ റിപ്പോര്‍ട്ട് വന്നു. ഭൂസംരക്ഷണ നിയമം ലംഘിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുറമ്പോക്ക് വഴിയും സര്‍ക്കാര്‍ മിച്ച ഭൂമിയും മറ്റ് ഭൂമിയുടെ ഭാഗമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.