തിരുവനന്തപുരം: ആലപ്പുഴ കളക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി.
മന്ത്രിയുടെ ഭൂമി കയ്യേറ്റ ആരോപണത്തില്‍ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ നല്കിയ വിവരം മാത്രമാണ് കളക്ടര്‍ക്കുള്ളതെന്നും, ആരോപണം തെറ്റാണെന്ന് തെളിയിക്കുന്നത് വരെ വിശ്രമമില്ലെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.
അതേസമയം, മന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും, ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ ചൂണ്ടിക്കാട്ടി.
മാത്രമല്ല, വിഷയത്തില്‍ പാര്‍ട്ടി അന്വേഷണം വേണ്ടെന്നും കേന്ദ്ര നേതൃത്വം തീരുമാനിച്ചു.
തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ച ചെയ്യുന്ന എന്‍സിപി സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയതാണ് പ്രഫുല്‍ പട്ടേല്‍.