തിരുവനന്തപുരം : കായല്‍ കൈയേറ്റ കേസില്‍ സുപ്രിംകോടതിയില്‍ നല്‍കിയ തടസ ഹര്‍ജിക്കെതിരെ തോമസ് ചാണ്ടി.
സിപിഐ അംഗം ടിഎന്‍ മുകുന്ദനാണ് കേസില്‍ തടസ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹൈക്കോടതിയില്‍ കക്ഷിയല്ലാതിരുന്ന മുകുന്ദന്റെ വാദം കേള്‍ക്കുന്നതിനെ സുപ്രിംകോടതിയില്‍ എതിര്‍ക്കുമെന്ന് തോമസ് ചാണ്ടി അറിയിച്ചു.
മൂന്നാം കക്ഷിയായ മുകുന്ദന് ഹര്‍ജി നല്‍കാന്‍ നിയമപരമായി അധികാരമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ മുകുന്ദന്റെ അഭിഭാഷകന് കത്ത് നല്‍കി.
പതിനഞ്ചാം തീയതിയാണ് തോമസ് ചാണ്ടിയുടെ ഹര്‍ജി സുപ്രിംകോടതി പരിഗണിക്കുന്നത്.
തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കരുതെന്നായിരുന്നു മുകുന്ദന്‍ തടസഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.