തിരുവനന്തപുരം: ഇടത് മുന്നണി യോഗത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മില്‍ ഇടഞ്ഞെന്ന് റിപ്പോര്‍ട്ട്.
ജനജാഗ്രതാ യാത്രയ്ക്കിടെ നടത്തിയ വെല്ലുവിളിയാണ് ഇരുവരും തമ്മില്‍ ഇടയാന്‍ കാരണം.
വെല്ലുവിളി ശരിയായില്ലെന്ന് കാനം വിമര്‍ശിച്ചു. താന്‍ വെല്ലുവിളിച്ചത് പ്രതിപക്ഷത്തെയാണെന്ന് തോമസ് ചാണ്ടി പറഞ്ഞു.
മുന്നണി യോഗത്തില്‍, തോമസ് ചാണ്ടി രാജിവച്ചേ തീരൂവെന്ന നിലപാടാണ് സി പി ഐ സ്വീകരിച്ചത്. രാജിവയ്ക്കണമെന്നത് പൊതുവികാരമാണെന്ന് പറഞ്ഞ സി പി ഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനോടും തോമസ് ചാണ്ടി തട്ടിക്കയറിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതിനിടെ രാജി വിഷയത്തില്‍ ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ചേ തീരുമാനമെടുക്കൂവെന്ന് എന്‍ സി പി നിലപാടെടുത്തു.
ഇതേത്തുടര്‍ന്ന് രണ്ട് ദിവസം സമയം നല്‍കിയിട്ടുണ്ട്. എന്‍ സി പി നിലപാടുണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രി തീരുമാനിക്കും.
ആലപ്പുഴ ജില്ലാ കളക്ടര്‍ക്കെതിരെ തോമസ് ചാണ്ടി കോടതിയില്‍ പോയതും വിമര്‍ശനവിധേയമായി. സി പി ഐക്ക് പുറമെ ജനതാദള്‍ എസ്, കോണ്‍ഗ്രസ് എസ് എന്നീ പാര്‍ട്ടികളും തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന നിലപാടിലായിരുന്നു.