മാര്‍ത്താണ്ഡം കായല്‍ കേസ് അട്ടിമറി; റവന്യുമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് റിപ്പോര്‍ട്ട് തേടി

chandrasekaran

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെയുള്ള മാര്‍ത്താണ്ഡം കായല്‍ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചതിന് തെളിവുകള്‍ വന്നതിന് പിന്നാലെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍.

കേസ് സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്നാണ് അഡ്വക്കേറ്റ് ജനറലിനോട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ കളക്ടറോടും റവന്യു മന്ത്രി റിപ്പോര്‍ട്ട് തേടി.

മാര്‍ത്താണ്ഢം കായല്‍ കേസില്‍ ജില്ലാ കളക്ടര്‍ കൊടുത്ത സര്‍വ്വേ റിപ്പോര്‍ട്ട് പൂഴ്ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ എത്തിയത്.

സര്‍വ്വേ പൂര്‍ത്തിയാക്കിയ വിവരം ഹൈക്കോടതിയെ അറിയിക്കാതെ സ്റ്റേറ്റ് അറ്റോര്‍ണി പൂഴ്ത്തിയെന്ന് ആലപ്പുഴ മുന്‍ കളക്ടര്‍ ടിവി അനുപമയുടെ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. നിര്‍ദ്ദേശം പാലിക്കാത്ത സ്റ്റേറ്റ് അറ്റോര്‍ണിയുടെ നടപടി കേസിന്റെ വിധിയെ തന്നെ ബാധിച്ചുവെന്നും സര്‍ക്കാരിനും എജിക്കും നല്‍കിയ കത്തില്‍ പറയുന്നുണ്ട്.

Top