ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ ആലപ്പുഴ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് ഇന്ന് കൈമാറും.
റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി റവന്യൂമന്ത്രിയുടെ ശുപാര്‍ശകളും മുഖ്യമന്ത്രിക്ക് നല്‍കിയേക്കും.
ലേക്ക്പാലസ് റിസോട്ടുമായി ബന്ധപ്പെട്ട് ഗുരുതരമായ നിയമലംഘനങ്ങളാണ് മന്ത്രിതോമസ് ചാണ്ടിക്കെതിരെ കളക്ടര്‍ ടിവി.അനുപമയുടെ റിപ്പോര്‍ട്ട് അക്കമിട്ട് പറയുന്നത്.
നെല്‍വയല്‍, നീര്‍ത്തട നിയമമനുസരിച്ച് ക്രിമിനല്‍കേസും പിഴയും ചുമത്താവുന്ന ക്രമക്കേടുകളാണ് റവന്യൂ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇത് റവന്യൂമന്ത്രി ചന്ദ്രശേഖരന്‍ വിശദമായി പരിശോധിക്കുകയും, റവന്യൂവകുപ്പ് അഡിഷണല്‍ചീഫ് സെക്രട്ടറിയുടെ അഭിപ്രായം ആരായുകയും ചെയ്യും.
ഇവ കണക്കിലെടുത്തശേഷമായിരിക്കും റിപ്പോര്‍ട്ടും അതേക്കുറിച്ചുള്ള വിലയിരുത്തലും റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറുക.