തിരിച്ചടിച്ച് തോമസ് ചാണ്ടി ; ഒന്നാമത്തെ അഴിതിക്കാരന്‍ സുധാകര്‍ റെഡ്ഡിയാണെന്ന്‌

തിരുവനന്തപുരം: അഴിമതിക്കാര്‍ക്ക് ഇടതുപക്ഷ സര്‍ക്കാരില്‍ സ്ഥാനമില്ലെന്ന് പറഞ്ഞ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്ക് ചുട്ട മറുപടിയുമായി മന്ത്രി തോമസ് ചാണ്ടി.

ഒന്നാമത്തെ അഴിതിക്കാരന്‍ അദ്ദേഹമായിരിക്കുമെന്നും തനിക്ക് അഴിമതി നടത്തേണ്ട കാര്യമില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 12 കോടി രൂപ പാവങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ജനജാഗ്രതാ യാത്രിലെ പ്രസംഗം തന്നെ കുഴപ്പത്തിലാക്കിട്ടില്ലെന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു.

തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് നേരത്തെ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞിരുന്നു.

മാത്രമല്ല, എല്‍ഡിഎഫ് സര്‍ക്കാരില്‍ അഴിമതിക്ക് സ്ഥാനമില്ലെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും സുധാകര്‍ റെഡ്ഡി വ്യക്തമാക്കിയിരുന്നു.

Top