കൊച്ചി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയോട് സീറ്റ് ചോദിക്കുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എം.എല്‍.എ.
എത്ര സീറ്റ് ചോദിക്കണമെന്ന് ദേശീയ പ്രസിഡന്റുമായി ആലോചിച്ച ശേഷം തീരുമാനിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ സി.പി.എമ്മിന് സീറ്റ് വാങ്ങിക്കൊടുക്കാനുള്ള ശക്തി എന്‍.സി.പിക്കുണ്ട്. എന്നാല്‍, അതിന്റെ പേരില്‍ സമ്മര്‍ദ്ദ രാഷ്ട്രീയത്തിന് മുതിരില്ല. വി.എം. സുധീരനുമായി എന്‍.സി.പി നേതൃത്വം ചര്‍ച്ച നടത്തിയെന്ന കാര്യം സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടി സംസ്ഥാന നേതാക്കളുടെ യോഗത്തിന് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗസ്റ്റ് 28, 29 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് 410 പേര്‍ പങ്കെടുക്കും. സെപ്തംബര്‍ ഒക്ടാേബര്‍ മാസങ്ങളില്‍ കേരളത്തില്‍ ദേശീയ വര്‍ക്കിംഗ് കമ്മിറ്റി നടക്കും. ഇതിന്റെ ഭാഗമായി പ്രവര്‍ത്തക കണ്‍വെന്‍ഷനുമുണ്ടാകും. ഇതിനു ശേഷം സംസ്ഥാന ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന സര്‍ക്കാരിനോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി സെപ്തംബര്‍ 17 ന് സംഘടിപ്പിക്കുന്ന സായാഹ്ന ധര്‍ണ വിജയിപ്പിക്കാന്‍ ജില്ലാ കണ്‍വെന്‍ഷനുകള്‍ വിളിക്കുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.