കായല്‍ കയ്യേറ്റം ബോധ്യപ്പെട്ടു, തോമസ് ചാണ്ടി ഉടന്‍ രാജി വയ്ക്കണം;രമേശ് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റം ബോധ്യമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കയ്യേറ്റമുണ്ടെങ്കില്‍ നേരിട്ട് വന്ന് അന്വേഷിക്കണമെന്ന മന്ത്രിയുടെ വെല്ലുവിളി പൂര്‍ത്തീകരിച്ചെന്നും, ഇനി തോമസ് ചാണ്ടി വാക്കു പാലിച്ച് ഉടന്‍ രാജി വയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

തോമസ് ചാണ്ടി കായല്‍ നികത്തിയത് റിസോര്‍ട്ട് പണിയുന്നതിനാണ്, എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

 

Top