തോമസ് ചാണ്ടി രാജിക്ക് ഒരുങ്ങുന്നു, തീരുമാനം രണ്ട് മണിക്കൂറിനുള്ളില്‍

thomas chandy

തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി രാജിക്ക് ഒരുങ്ങുന്നു.

എന്‍സിപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കുമെന്നു മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

എന്‍സിപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ നടക്കുകയാണ്.

രണ്ടുമണിക്കൂറിനുശേഷം മുഖ്യമന്ത്രിയെ കണ്ടു തീരുമാനം അറിയിക്കുമെന്ന് ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞിട്ടുണ്ട്.

മന്ത്രിസഭാ യോഗശേഷം പുറത്തിറങ്ങവെയാണു തോമസ് ചാണ്ടി മാധ്യമങ്ങളോടു സംസാരിച്ചത്.

അതേസമയം, തോമസ് ചാണ്ടി രാജിവയ്ക്കുന്നതിനു പകരം അവധിയെടുത്തു മാറിനില്‍ക്കുന്ന കാര്യവും എന്‍സിപിയുടെ പരിഗണനയിലുണ്ട്.

ചികില്‍സയ്ക്കായി തോമസ് ചാണ്ടി യുഎസിലേക്കു പോകാനിരിക്കുകയാണ്. അതിനാല്‍ രാജി വയ്ക്കുന്നതിനു പകരം അവധിയെടുക്കാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.

എന്നാല്‍ ഈ നിര്‍ദേശം മുഖ്യമന്ത്രി സ്വീകരിക്കുമോയെന്ന സംശയവും ഉയരുന്നുണ്ട്. രാജിയൊഴിവാക്കാന്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്താനാണ് എന്‍സിപിയുടെ തീരുമാനം.

അവധിയെടുക്കുന്ന സമയം തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

മാത്രമല്ല, ആലപ്പുഴ കളക്ടറെ സമീപിച്ചു റിപ്പോര്‍ട്ടില്‍നിന്നു പേരു നീക്കണമെന്ന് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.

Top