ആലപ്പുഴ: മാര്‍ത്താണ്ഡം കായല്‍ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചതിന്റെ തെളിവുകള്‍ പുറത്ത്. ജില്ലാ കളക്ടര്‍ കൊടുത്ത സര്‍വ്വേ റിപ്പോര്‍ട്ട് പൂഴ്ത്തിയതായാണ് റിപ്പോര്‍ട്ട്.
സര്‍വ്വേ പൂര്‍ത്തിയാക്കിയ വിവരം ഹൈക്കോടതിയെ അറിയിക്കാതെ സ്റ്റേറ്റ് അറ്റോര്‍ണി പൂഴ്ത്തിയെന്ന് ആലപ്പുഴ മുന്‍ കലക്ടര്‍ ടിവി അനുപമയുടെ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. നിര്‍ദ്ദേശം പാലിക്കാത്ത സ്റ്റേറ്റ് അറ്റോര്‍ണിയുടെ നടപടി കേസിന്റെ വിധിയെ തന്നെ ബാധിച്ചുവെന്നും സര്‍ക്കാരിനും എജിക്കും നല്‍കിയ കത്തില്‍ പറയുന്നു.