കോഴിക്കോട്: ഭൂമി കയ്യേറ്റം നടത്തിയ ഗതാഗത മന്ത്രി തോമസ് ചാണ്ടി ഉടന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ലംഘിക്കുകയും അനധികൃതമായി ഭൂമി സ്വന്തമാക്കുകയും ചെയ്ത മന്ത്രിയെ ഇത്രയും നാള്‍ സംരക്ഷിച്ചത് സിപിഐഎമ്മാണെന്നും, അഴിമതിക്കാരനായ മന്ത്രിയെ സംരക്ഷിക്കുന്നത് ഇനിയും തുടരണമോ എന്ന് സിപിഐഎം തീരുമാനിക്കട്ടെയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മാത്രമല്ല, മന്ത്രിയെ സംരക്ഷിച്ചതോടെ സിപിഐഎം ജനമധ്യത്തില്‍ തുറന്നുകാട്ടപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു.