കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം വേണമെന്ന ആവശ്യം തോമസ് ചാണ്ടി പിന്‍വലിച്ചു

thomas chandy

ആലപ്പുഴ : കായല്‍ കൈയേറ്റ കേസ് പരിഗണിക്കുന്ന സുപ്രിം കോടതി ബെഞ്ചില്‍ മാറ്റം വേണമെന്ന ആവശ്യം തോമസ് ചാണ്ടി പിന്‍വലിച്ചു. ഉന്നയിച്ച ആവശ്യം പിന്‍വലിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടി സുപ്രിം കോടതി രജിസ്ട്രിക്ക് പുതിയ കത്ത് കൈമാറി.

ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെ ഉള്‍പ്പെടുന്ന സുപ്രിം കോടതി ബെഞ്ച് കേസ് പരിഗണിക്കരുത് എന്നായിരുന്നു തോമസ് ചാണ്ടിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

നേരത്തെ വിവേക് തന്‍ഖയ്ക്ക് പകരം മറ്റൊരു സീനിയര്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയതായി ചാണ്ടി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെ ഉള്‍പ്പെടുന്ന സുപ്രിം കോടതി ബെഞ്ച് നാളെ കായല്‍ കൈയേറ്റ കേസ് പരിഗണിക്കാനിരിക്കെയാണ് ചാണ്ടിയുടെ പുതിയ കത്ത്.

Top