തിരുവനന്തപുരം:തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍ സി പി നേതൃയോഗം.
എകെ ശശീന്ദ്രന്‍ രാജിവച്ച ഒഴിവില്‍ പിണറായി മന്ത്രിസഭയില്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി തോമസ് ചാണ്ടി എംഎല്‍എയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇടതുമുന്നണിയെ അറിയിക്കാന്‍ എന്‍സിപി നേതൃയോഗത്തില്‍ തീരുമാനിച്ചു.
സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഇന്നു തന്നെ ദേശീയ നേതൃത്വത്തെയും ഇടതു മുന്നണിയെയും അറിയിക്കും. പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട മന്ത്രിസ്ഥാനം ഒഴിച്ചിടുന്നത് ശരിയല്ലെന്ന നിലപാടിനോട് ശശീന്ദ്രനും പിന്തുണച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും ഇനി ഇക്കാര്യത്തില്‍ നിര്‍ണായകമാകുക. തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനോട് മന്ത്രിസഭ രൂപീകരണത്തിന്റെ ആദ്യ ഘട്ടത്തില്‍ പിണറായി വലിയ താത്പര്യം കാണിച്ചിരുന്നില്ല. എകെ ശശീന്ദ്രനെ മന്ത്രിയാക്കുന്നതില്‍ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് വലിയ പങ്ക് വഹിച്ചിരുന്നു.