തോമസ് ചാണ്ടിയുടെ രാജി സിപിഐഎം ആവശ്യപ്പെട്ടിട്ടില്ല: ടിപി പീതാംബരന്‍ മാസ്റ്റര്‍

തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യം സിപിഐഎം ഉന്നയിച്ചിട്ടില്ലെന്ന് ടിപി പീതാംബരന്‍ മാസ്റ്റര്‍.

രാജി വെക്കേണ്ട സാഹചര്യം നിലവിലില്ലെന്നും, രാജിക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ്ചാണ്ടി സ്ഥാനം ഒഴിയുമെന്ന് എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്, ഇക്കാര്യം തോമസ് ചാണ്ടി തന്നെ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയില്‍ ജനജാഗ്രതാ യാത്രയില്‍ തോമസ് ചാണ്ടി നടത്തിയ പ്രസംഗമാണ് എല്ലാ കാര്യങ്ങളും തുലച്ചതെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളില്‍ പൊതുവേയുള്ളത്. അതല്ലെങ്കില്‍ നടപടി നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നുവെന്നാണ് നേതാക്കളുടെ വിശ്വാസം.

ചാണ്ടി ഉടനെ രാജിവെക്കേണ്ടിവന്നാല്‍ പാര്‍ട്ടിക്ക് മന്ത്രിയില്ലാത്ത സാഹചര്യം ഉണ്ടാകും. രാജ്യത്ത് എന്‍.സി.പി.ക്ക് ആകെയുള്ള മന്ത്രിസ്ഥാനമാണെന്നും കളയാതെ നോക്കണമെന്നുമാണ് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത്.

മന്ത്രിസ്ഥാനം പോവുകയും തത് സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും സി.പി.എം.പരിഗണിക്കുകയും ചെയ്താല്‍, ശശീന്ദ്രന് തിരിച്ചുവരാന്‍ പ്രയാസമാകുമെന്ന ചിന്തയും പാര്‍ട്ടിയ്ക്കുണ്ട്. 14ന് എന്‍.സി.പി.യുടെ സംസ്ഥാന നിര്‍വാഹകസമിതി ചേരുന്നുണ്ട്. ടി പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

Top