കോട്ടയം: നാടകീയ നീക്കങ്ങൾക്കൊടുവിൽ പിജെ ജോസഫിനെ വെട്ടി തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കെഎം മാണി.
കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലം കമ്മിറ്റികളില്‍ ആറും പി.ജെ ജോസഫിനെതിരായ നിലപാടാണ് സ്വീകരിച്ചത്. ജില്ലാ നേതൃത്വം അടക്കം കോട്ടയം ജില്ലയിലുള്ളവര്‍ തന്നെ സ്ഥാനാര്‍ഥിയായി വേണമെന്ന് ആവശ്യപ്പെട്ടതോടെ പി.ജെ ജോസഫിന്റെ സാധ്യത മങ്ങുകയായിരുന്നു.
നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് കെ.എം. മാണി തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ജോസഫിനെ സ്ഥാനാര്‍ത്ഥി്യാക്കണമെന്ന യു.ഡി.എഫ് നേതാക്കളുടെ നിര്‍ദ്ദേശവും മറികടന്നാണ് കെ.എം.മാണിയുടെ തീരുമാനം.
ഒരു പകന്‍ മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ചാഴികാടന് നറുക്കുവീണത്. കേരള കോണ്‍ഗ്രസിലെ അഭിപ്രായഭിന്നതയ്ക്കിടെ പി ജെ ജോസഫിന്‍റെ വീട്ടില്‍ തിരക്കിട്ട കൂടിയാലോചനകളാണ് ഇന്ന് വൈകീട്ട് നടന്നത്. ഇതിനിടെ ജോസഫിന് ദൂതന്‍ വഴി മാണി കത്ത് നല്‍കിയെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മോന്‍സ് ജോസഫ് എംഎല്‍എ, ടി യു കുരുവിള തുടങ്ങിയ നേതാക്കളുമായാണ് പിജെ ജോസഫിന്‍റെ വീട്ടില്‍ കൂടിയാലോചനകള്‍ നടന്നത്.