കേരളസഭയില്‍ പങ്കെടുത്തിരുന്നെങ്കില്‍ മുരളീധരന് തെറ്റിദ്ധാരണ ഉണ്ടാകില്ലായിരുന്നു: തോമസ് ഐസക്

thomas-issac

തിരുവനന്തപുരം: ലോക കേരളസഭയെ പരിഹസിച്ച കെ.മുരളീധരന്‍ എംഎല്‍എയുടെ വിമര്‍ശനത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. എം.എല്‍.എ എന്ന നിലയില്‍ അദ്ദേഹം സഭയില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ ഈ തെറ്റിദ്ധാരണ മാറി കിട്ടിയേനെയെന്ന് തോമസ് ഐസക് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

അവിടെ നടന്ന ചര്‍ച്ചകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ സഭയുടെ ഭാവിയെ കുറിച്ചു ആര്‍ക്കും സംശയം ഉണ്ടാവുകയില്ലായിരുന്നെന്നും ധനമന്ത്രി വ്യക്തമാക്കി.

കോടികള്‍ ചെലവഴിച്ച് ലോക കേരളസഭ എന്ന മാമാങ്കം നടത്തിയതുകൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടായതെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം.

Top